Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Leave Petition

ന​വ​കേ​ര​ളം സ​ർ​വേ; ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സർക്കാർ സു​പ്രീം​കോ​ട​തി​യി​ൽ‌

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വ​​​കേ​​​ര​​​ളം സ​​​ർ​​​വേ​​​യ്ക്കെ​​​തി​​​രേയു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ്പെ​​​ഷ​​ൽ ലീ​​​വ് പെ​​​റ്റീ​​​ഷ​​​ൻ ഫ​​​യ​​​ൽ ചെ​​​യ്തു. അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ചാ​​​ണി​​​ത്.

ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​നേ​​​ട്ട​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു​​​വെ​​​ന്ന് ക​​​ണ്ടെ​​​ത്താ​​​നാ​​​ണ് ന​​​വ​​​കേ​​​ര​​​ളം സ​​​ർ​​​വേ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

20 കോ​​​ടി​​​യാ​​​ണ് ചെ​​​ല​​​വ് വ​​​ക​​​യി​​​രു​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ ഇ​​​ത് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി ച​​​ട്ട​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ​​​യാ​​​ണെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ലാ​​​ണ് കോ​​​ട​​​തി ഇ​​​ട​​​പെ​​​ട്ട് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.​​​

ചെ​​​ല​​​വാ​​​യ തു​​​ക സ​​​ർ​​​ക്കാ​​​ർ ഫ​​​ണ്ടി​​​ലേ​​​ക്ക് മ​​​ട​​​ക്കിന​​​ൽ​​​കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു. 20 കോ​​​ടി​​​യാ​​​ണ് വ​​​ക​​​യി​​​രു​​​ത്തി​​​യ​​​തെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ എ​​​ത്ര​​​യാ​​​ണ് ചെ​​​ല​​​വ് എ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല.

 

Latest News

Corehub Up